എന്നെ കയറിപ്പിടിച്ചത് 15കാരനാണ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സുസ്മിത സെൻ

പല വിധത്തിലുള്ള പീഡനങ്ങള്‍ നേരിടേണ്ടി വരുന്നവരാണ് നടിമാര്‍.ചിലപ്പോള്‍ ആരാധകര്‍ക്കിടയില്‍ നിന്ന് പോലും അവര്‍ക്ക് നിരവധി ദുരനുഭവങ്ങള്‍ നേരിടേണ്ടി വരാറുണ്ട്.അത്തരത്തില്‍ തനിക്കുണ്ടായ ഒരു ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ബോളീവുഡ് സുന്ദരി സുസ്മിത സെന്‍.കഴിഞ്ഞ ദിവസം ഒരു മാധ്യമാത്തോടാണ് നടി തന്‍റെ ദുരനുഭവം തുറന്നു പറഞ്ഞത്.

സംഭവത്തെക്കുറിച്ച് സുസ്മിതയുടെ വാക്കുകൾ–

‘ആളുകൾക്കൊരു വിചാരമുണ്ട്, വലിയ ബോഡിഗാർഡുകൾ ഒക്കെ കൂടെ ഉള്ളപ്പോൾ ഞങ്ങളെ ആരും ഒന്ന് തൊടാൻ പോലും മടിക്കുമെന്ന്. ഒരുകാര്യം പറയെട്ട, പത്ത് ബോഡിഗാർഡ് കൂടെ ഉണ്ടെങ്കിൽപോലും നൂറുപേരുള്ള കൂട്ടത്തെ നിയന്ത്രിക്കുക വലിയ ബുദ്ധിമുട്ടാണ്. ആറ്മാസം മുമ്പാണ് സംഭവം, ഞാനൊരു അവാർഡ്ദാന ചടങ്ങിന് എത്തിയതാണ്.’

‘അന്ന് ഒരു പതിനഞ്ച് വയസ്സുകാരൻ എന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചു. വലിയ ജനക്കൂട്ടത്തിനിടയക്ക് ഞാൻ അത് തിരിച്ചറിയില്ലെന്നാണ് അവൻ വിചാരിച്ചത്. അവന് തെറ്റിപ്പോയി. എന്റെ പുറകിൽ നിന്നും ഞാൻ അവന്റെ കയ്യിൽ പിടിച്ച് മുന്നോട്ട് വലിച്ചു. ഒരു പതിനഞ്ച്കാരൻ പയ്യൻ, സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി. അവന്റെ കഴുത്തിൽ പിടിച്ച് കുറച്ച് ദൂരം ഞാൻ നടന്നു, എന്നിട്ട് പറഞ്ഞു. ‘ഞാൻ ഇപ്പോൾ ഇവിടെ നിന്ന് ഒച്ചയെടുത്ത് അലറി, നടന്ന കാര്യം വിവരിച്ചാൽ നിന്റെ ജീവിതം തന്നെ ഇല്ലാതാകും.’ എന്നാൽ അവൻ ചെയ്ത കാര്യം നിഷേധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാൻ കാര്യത്തിൽ ഉറച്ചുനിന്നപ്പോൾ അവൻ തെറ്റ് മനസ്സിലാക്കി. എന്നോട് ക്ഷമ ചോദിച്ച ആ പയ്യൻ, ജീവിതത്തിലൊരിക്കലും ഇനി ആരോടും അങ്ങനെ ചെയ്യില്ലെന്ന് എന്നോട് സത്യം ചെയ്തു.’

‘അവന്റെ പ്രായം ഓർത്ത് മാത്രമാണ് ആ സംഭവത്തിൽ യാതൊരു നടപടിയും ഞാൻ സ്വീകരിക്കാതിരുന്നത്. രസത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ കുറ്റകൃത്യമാണെന്ന് ബോധ്യമാണ് അവർക്ക് മനസ്സിലാക്കികൊടുക്കേണ്ടത്. അതാണ് ഞാനും ചെയ്തത്.’–സുസ്മിത സെൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *