തൂത്തുക്കുടിയില്‍ പാതിരാത്രി ബൈക്കിലെത്തി കൊല്ലപ്പെട്ടവരുടെ വീടുകള്‍ വിജയ് സന്ദര്‍ശിച്ചു; വിഡിയോ

പതിമൂന്ന് പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ് നടന്ന തുത്തുക്കുടിയിൽ നടൻ വിജയ് സന്ദർശിച്ചു. അപ്രതീക്ഷിതമായാണ് വിജയിയുടെ സന്ദർശനം. ആരാധകരെയും മാധ്യമങ്ങളെയുമൊന്നും അറിയിക്കാതെയാണ് ഇന്നലെ രാത്രി ഏറെ വൈകി തുത്തുക്കുടിയിൽ എത്തിയത്.

ബൈക്കിലെത്തിയ താരം മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. പുലർച്ചെ രണ്ടരവരെ അവിടെ ചെലവഴിച്ച വിജയ് ഒരു ലക്ഷം രൂപ വീതം സഹായവും നൽകിയാണ് മടങ്ങിയത്.

കരച്ചിലോടെയാണ് പല കുടുംബങ്ങളും താരത്തെ എതിരേറ്റത്. അവര്‍ക്കുമുന്നില്‍ വികാരഭാരത്തോടെ നില്‍ക്കുന്ന വിജയിയെ പ്രചരിക്കുന്ന വിഡിയോകളില്‍ കാണാം.

ഭാസ്കര്‍, താങ്കയ്യ, ധീന കാര്‍ത്തിക്, സ്നോലിന്‍, ആന്‍റണി കാര്‍ത്തിക്, ക്ലിസ്റ്റണ്‍, ജാന്‍സി, കാളിയപ്പന്‍, താളമുത്തു എന്നിവരുടെ വീടുകളില്‍ വിജയ് എത്തി. വാഹനം കടന്നുചെല്ലാത്ത ഇടങ്ങളില്‍ ബൈക്കില്‍ കയറി യാത്ര ചെയ്താണ് അദ്ദേഹം ചെന്നത്.

വീഡിയോ :

Leave a Reply

Your email address will not be published. Required fields are marked *