ടെക്‌നോ പാര്‍ക്കില്‍ കണ്ടുമുട്ടി; ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായി; ആദ്യരാത്രിയില്‍ വരനെ കണ്ട് പെണ്ണ് ഞെട്ടി

ടെക്‌നോ പാര്‍ക്കില്‍ മൊട്ടിട്ട പ്രണയം ഏഴ് വര്‍ഷത്തിന് ശേഷം പൂവണിഞ്ഞെങ്കിലും ഒടുവില്‍ ആദ്യരാത്രിയില്‍ തന്നെ വരനെ കണ്ട് പെണ്ണ് ഞെട്ടി. ആദ്യരാത്രി എത്തിയ ഒരു ഫോണ്‍ കോളിലൂടെയാണ് പെണ്‍കുട്ടി ആ സത്യം അറിഞ്ഞത്, ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ സ്വന്തമാക്കിയ പ്രിയപ്പെട്ട വരന്‍ ആണല്ല, പെണ്ണാണെന്ന്.

Image result for marriage muslim hand

പോത്തന്‍കോട് സ്വദേശിനിയായ യുവതിയാണ് ആണ്‍വേഷം കെട്ടിയ കാമുകന്റെ കെണിയില്‍ വീണത്. വധുവിന്റെ വീട്ടുകാരടക്കം ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം നടത്തിയത്. ഏഴുവര്‍ഷം പ്രണയിച്ചിട്ടും വേഷംകെട്ടലാണെന്ന് മനസിലാക്കാന്‍ യുവതിയ്ക്ക് കഴിഞ്ഞിരുന്നില്ല.

Image result for marriage

ബി എഡ് ബിരുദധാരിയും നിര്‍ദ്ധന കുംടുംബത്തിലെ അംഗവുമായ യുവതി ഏഴു വര്‍ഷം മുമ്പാണ് ടെക്‌നോപാര്‍ക്കിലെ ഒരു കമ്പനിയില്‍ ജോലിക്ക് പോയത്. അപ്പോഴാണ് അതേ കമ്പനിനിയില്‍ ജോലിക്കാരനായ ശ്രീറാം എന്ന യുവാവുമായി പരിചയത്തിലാകുന്നത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണെന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. സൗഹൃദം പിന്നെ പ്രണയത്തിലേക്ക് മാറുകയായിരുന്നു.

Related image

അതിനിടെ യുവതിയെ ഇയാള്‍ അച്ഛനമ്മമാരെ കാണിക്കാനായി കൊല്ലത്തെ വീട്ടില്‍ കൊണ്ടുപോയി. എന്നാല്‍, അവര്‍ കൊച്ചിയില്‍ പോയെന്ന് പറഞ്ഞതിനാല്‍ കാണാനായില്ല. അതിനിടെ ‘യുവാവ് ‘ ടെക്‌നോപാര്‍ക്ക് വിട്ട് കരുനാഗപ്പള്ളിയില്‍ മറ്റൊരു ജോലി കിട്ടിപ്പോയി. എങ്കിലും ഇരുവരും ബന്ധം തുടര്‍ന്നു. വീട്ടുകാര്‍ എതിര്‍ത്തെങ്കിലും യുവതി വഴങ്ങിയില്ല. അയാളെതന്നെ വിവാഹം കഴിക്കണമെന്ന് വാശിപിടിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.

Image result for marriage

ക്ഷണക്കത്ത് തയ്യാറാക്കി വേണ്ടപ്പെട്ടവരെ മാത്രമാണ് ക്ഷണിച്ചത്. പോത്തന്‍കോട്ടെ ഒരു ക്ഷേത്രത്തില്‍ കഴിഞ്ഞ 31ന് വിവാഹം നിശ്ചയിച്ചു. മൂന്ന് പഞ്ചായത്ത് അംഗങ്ങള്‍ അടക്കമുള്ളവരുടെ സാന്നിധ്യവുമുണ്ടായിരുന്നു. മുഹൂര്‍ത്ത സമയമെടുത്തപ്പോള്‍ വരന്‍ ഒറ്റയ്ക്കാണ് കാറിലെത്തിയത്. വീട്ടുകാര്‍രെ അന്വേഷിച്ചപ്പോള്‍ അവര്‍ വന്ന വാഹനം അപകടത്തില്‍പെട്ടെന്നും പിന്നാലെ വരുമെന്നുമായിരുന്നു മറുപടി. മുഹൂര്‍ത്ത സമയം ആയിട്ടും വീട്ടുകാര്‍ എത്തിയില്ലെങ്കിലും വരന്‍ എത്തിയല്ലോ എന്ന ആശ്വാസത്തില്‍ വിവാഹം നടന്നു.

Related image

വരന്റെ നീക്കത്തില്‍ യുവതിയുടെ ബന്ധുക്കള്‍ക്ക് സംശയം ഉണ്ടായിരുന്നെങ്കിലും അയാളുടെ വാക്ചാരുതിയില്‍ പറഞ്ഞതെല്ലാം വിശ്വസിച്ചു. വാടക വീട്ടിലായിരുന്നു വരന്‍ താമസിച്ചിരുന്നത്. ഇരുവരെയും കൂട്ടി യുവതിയുടെ ചില ബന്ധുക്കള്‍ ആ വീട്ടിലെത്തി. ഒറ്റമുറിയുള്ള വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സംശയം തോന്നി യുവതിയുടെ 15 പവന്‍ ആഭരണങ്ങള്‍ ബന്ധുക്കള്‍ രഹസ്യമായി ഊരിവാങ്ങി മടക്കിക്കൊണ്ട് പോയി.

Related image

രാത്രി നിര്‍ത്താതെ വരന്റെ ഫോണിലേക്ക് കോള്‍ വന്നു. ഭാഗ്യത്തിന് അറ്റന്‍ഡ് ചെയ്തത് പെണ്‍കുട്ടി. അപ്പോഴാണ് അങ്ങേതലയ്ക്കല്‍ കേട്ടത്, ”കുട്ടി നീ രക്ഷപ്പെട്ടോ അവള്‍ ആണല്ല പെണ്ണാണ്”, വിവാഹം ഉറപ്പിച്ചെന്നറിഞ്ഞപ്പോള്‍ മുതല്‍ നിന്നെ ബന്ധപ്പെടാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും പേരോ സ്ഥലമോ ഒന്നും അറിയാത്തതിലാണ് കഴിയാതെ പോയത്. ബുദ്ധിപരമായി രക്ഷപ്പെടുക. ഞാന്‍ പറഞ്ഞ ഈ വിവരം അവള്‍ അറിയരുത്”. അതോടെ ഫോണ്‍ കട്ടായി.

Related image

ഇതിനിടെ തനിക്ക് കുറച്ച് കടമുണ്ടെന്നും ആഭരണങ്ങള്‍ തരണമെന്നും പെണ്‍കുട്ടിയോട് ‘വരന്‍’ ആവശ്യപ്പെട്ടു. കടമെടുത്ത് വാങ്ങിയതിനാല്‍ തല്‍ക്കാലം അമ്മ കൊണ്ടുപോയതായും ഒരാഴ്ചയ്ക്കകം മടക്കി തരുമെന്നും പറഞ്ഞ് യുവതി തടിയൂരി. സംഭവം യുവതി വീട്ടില്‍ അറിയിച്ചു. തുടര്‍ന്ന് വിവാഹം രജിസ്റ്റര്‍ ചെയ്യാനെന്ന് പറഞ്ഞ് പോത്തന്‍കോട് എത്തിക്കുകയും വീട്ടുകാര്‍ ഇരുവരെയും പോത്തന്‍കോട് പോലീസ് സ്റ്റേഷനില്‍ ഹാദരാക്കുകയുമായിരുന്നു.

Image result for marriage

പരിശോധനയില്‍ വരന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അല്ലെന്നും പെണ്ണ് തന്നെയാണെന്നും കണ്ടെത്തുകയായിരുന്നു. വധുവിന്റെ വീട്ടുകാര്‍ക്ക് പരാതിയില്ലാത്തതിനാല്‍ കേസെടുക്കാതെ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *