ഭര്‍ത്താവിനേയും മകളേയും ഉപേക്ഷിച്ച് 12 പവനും അഞ്ച് ലക്ഷം രൂപയുമായി കാമുകനൊപ്പം ഒളിച്ചോടിയ കാസര്‍കോട് സ്വദേശിനി പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ അകപ്പെട്ടതായി സൂചന

കാഞ്ഞങ്ങാട് നിന്നും ഭര്‍ത്താവിന്റെ അഞ്ച് ലക്ഷം രൂപയും 12 പവന്‍ സ്വര്‍ണ്ണവും എടുക്ക് കാമുകനൊപ്പം മുങ്ങിയ യുവതി പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലായതായി സൂചന. കഴിഞ്ഞ ദിവസം സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ സന്തോഷിന്റെ ഭാര്യ യോഗിതയെയാണ് കാണാതായത്.

യോഗിത കാമുകന്‍ ജംഷീദിനൊപ്പമാണ് (28) പോയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇയാള്‍ ട്രാന്‍സ്‌ജെന്‍ഡറാണ്. നഗരത്തിലെ തമ്പുരാട്ടി ഫിനാന്‍സിന്റെ ഉടമ എന്‍.കെ. ക്വാട്ടേഴ്‌സിലെ സന്തോഷ് കുമാറിന്റെ ഭാര്യയാണ് യോഗിത. 34 കാരിയായ യോഗിത മംഗളൂരു കങ്കനഡി സ്വദേശിയാണ്.

ജംഷീര്‍ ട്രാന്‍സ്‌ജെന്‍ഡറാണ്. യോഗിതയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമാണുള്ളത്. യോഗിതയുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനുമായിരുന്നു ഇയാള്‍. ഇരുവരും ഗുജറാത്തിലേക്കാണ് പോയതെന്ന സംശയം പോലീസിനുണ്ടായിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഇല്ലായിരുന്നു. ജംഷീര്‍ യോഗിതയെ പെണ്‍വാണിഭ സംഘത്തിനു കൈമാറിയശേഷം പണവുമായി രക്ഷപ്പെട്ടെന്ന നിഗമനത്തിലാണ് പോലീസ്.

യോഗിതയെ കാണാതായ ദിവസം ഉച്ചവരെ മാത്രമേ യോഗിത ധനകാര്യ സ്ഥാപനത്തില്‍ കഴിഞ്ഞിരുന്നുള്ളൂ. പിന്നീട് കാഞ്ഞങ്ങാട്ട് ടൗണില്‍ ഡോക്ടറെ കാണാനെന്നും പറഞ്ഞ് പോവുകയായിരുന്നു. ഭര്‍ത്താവായ സന്തോഷ് കുമാറിനോട് ഇക്കാര്യം ഫോണില്‍ അറിയിക്കുകയും ചെയ്തിരുന്നു. മകള്‍ വൈഷ്ണവിയെ ഭര്‍ത്താവിന്റെ അമ്മയോടൊപ്പം നിര്‍ത്തി മുങ്ങുകയായിരുന്നു ഇവര്‍.

Leave a Reply

Your email address will not be published. Required fields are marked *