ഭാര്യക്കൊപ്പം തങ്ങാൻ കൂട്ടുകാരനേ അനുവദിച്ചു, കുഞ്ഞുണ്ടായപ്പോൾ തർക്കമായി, കത്തികുത്തും

കൂട്ടുകാരന്‌ അമിത സ്വാതന്ത്ര്യം നല്കിയപ്പോൾ ഭർത്താവ്‌ അറിയാതെ ഭാര്യക്ക് കുഞ്ഞു പിറന്നു. കൂട്ടുകാരനേ വിശ്വസിച്ച ഭർത്താവിനേ ഭാര്യയും ചതിക്കുകയായിരുന്നു. ഒടുവിൽ കുഞ്ഞ് ഉണ്ടായപ്പോൾ തർക്കമായി. മെല്ലെ കൂട്ടുകാരൻ മുങ്ങി. ഭർത്താവ്‌ വിട്ടില്ല. കുഞ്ഞ് എങ്ങിനെ ഉണ്ടായി എന്നും കുഞ്ഞിനേ എടുത്ത് കൊണ്ട് പോകണം എന്നും പറഞ്ഞ് കൂട്ടുകാരനേ തേടി എത്തി. വഴക്ക് മൂത്തപ്പോൾ കൂട്ടുകാരനേ കത്തികൊണ്ട് കുത്തി.

എറണാകുളം കലൂര്‍ സ്വദേശി കുറ്റിക്കാട്ട് ശങ്കരന്റെ മകന്‍ ഗണേഷിനാണു കുത്തേറ്റത്.ഇയാള്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗണേഷിന്റെ ഭാര്യയുടെ കൂടെ താമസിക്കുന്ന തളി കൊറ്റുപുറം കോളനിയിലെ അന്‍സാറാണു ബന്ധുക്കളുടെ മുന്നില്‍വച്ചു ഗണേഷിനെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. രണ്ടു കുട്ടികളുടെ അമ്മയായ ഗണേഷിന്റെ ഭാര്യ നാളുകളായി അന്‍സാറിന്റെ കൂടെയാണു താമസം.

ഗണേഷിന്റെ കൂടെ ജോലിയ്ക്കു പോയിത്തുടങ്ങിയാണ് അന്‍സാര്‍ ഗണേഷുമായി സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് ഗണേഷിന്റെ വീട്ടില്‍ ഇയാള്‍ നിത്യ സന്ദര്‍ശകനായി. ഇതിനിടയ്ക്ക് ഗണേഷിന്റെ ഭാര്യയുമായി അടുത്തു. അന്‍സാറിന് തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗണേശ് ഇയാളുമായി തെറ്റി. കുഞ്ഞിന്റെ പിതൃത്വത്തിന്റെ പേരിലും ഗണേഷും ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നെങ്കിലും ഭാര്യയെയും കുട്ടികളെയും സംരക്ഷിച്ചുകൊള്ളാമെന്നു ഗണേഷ് പറഞ്ഞിരുന്നു.

ഇതേക്കുറിച്ചു സംസാരിക്കാനാണ് അന്‍സാറിന്റെ പിതാവിന്റെ ആവശ്യപ്രകാരം ഇന്നലെ രാവിലെ ഗണേഷും ബന്ധുക്കളും അന്‍സാറിന്റെ വീട്ടിലെത്തിയത്. എന്നാല്‍ അവിചാരിതമായി അന്‍സാര്‍ ഗണേഷിനെ കുത്തുകയായിരുന്നു. എരുമപ്പെട്ടി എസ്.ഐ വി.പി. സിബീഷിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സംഭവസ്ഥലത്തു കൊണ്ടുപോയി തെളിവെടുപ്പു നടത്തി.

Leave a Reply

Your email address will not be published. Required fields are marked *