10ന് ഭാരത് ബന്ദ്

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടിനെതിരെ ഏഴ് സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതുകൊണ്ട് ഞായറാഴ്ച ഭാരത്ബന്ദ് നടത്തും. രാഷ്ട്രീയ കിസാന്‍ മഹാസംഘ് ആണ് ഭാരത് ബന്ദിന് അഹ്വാനം ചെയ്തിരിക്കുന്നത്. കര്‍ഷകസമരം ബുധനാഴ്ചയോടെ ആറു ദിവസം പിന്നിട്ടിരിക്കുകയാണ്.

ഭാരത് ബന്ദ് ദിനത്തില്‍ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുവാന്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സഹായം തേടിയിട്ടുണ്ടെന്നും അവര്‍ സമ്മതിച്ചാല്‍ നടത്തുമെന്നും കിസാന്‍ മഹാസംഘ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി.ടി. ജോണ്‍ പറഞ്ഞു.

എന്നാല്‍, രാജ്യ വ്യാപകമായി നടക്കുന്ന ഭാരത് ബന്ദില്‍ പഞ്ചാബിലെ കര്‍ഷകര്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. തങ്ങളുടെ സമരം അവസാനിച്ചുവെന്ന് കഴിഞ്ഞദിവസം ഇവര്‍ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *