ഫലസ്തീനി ബാലന്‍ ലോക നേതാക്കളെ നോമ്പ് തുറക്കാന്‍ വിളിച്ചുള്ള വീഡിയോ… ആരുടേയും കണ്ണ് നിറയ്ക്കും…

ലോക നേതാക്കളെ നോമ്ബ് തുറക്കാന് വിളിക്കുന്ന ഫലസ്തീനി അഭയാര്ഥി ബാലന്റെ കഥ പറയുന്ന സംഗീത വീഡിയോ വൈറലാകുന്നു. സൈന് റമദാന് 2018 എന്ന പേരില് പുറത്തിറക്കിയ വീഡിയോ ഒറ്റ ദിവസം കൊണ്ട് 20 ലക്ഷം പേരാണ് യൂട്യൂബില് കണ്ടത്.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍, ഉത്തരകൊറിയ നേതാവ് കിം ജോങ് ഉന്‍, ജര്‍മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍ തുടങ്ങിയ ലോക നേതാക്കളെ ഇഫ്താര്‍ വിരുന്നിന് ക്ഷണിക്കുന്ന കുട്ടി ആണ് മ്യൂസിക് വീഡിയോയിലെ കേന്ദ്രകഥാപാത്രം. തന്റെ രാജ്യമായ ഫലസ്തീന് നേരിടുന്ന നിലനില്‍പ് ഭീഷണിയും ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ലോകനേതാക്കള്‍ക്ക് മുന്‍പില്‍ വിവരിക്കുന്നതു പോലെയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *