ആരാധകന്‍ മരിച്ചു, തെരുവില്‍ ആദരാഞ്ജലി പോസ്റ്ററുകള്‍ ഒട്ടിക്കാന്‍ ചിമ്പു എത്തി; ഒരു നടനും ഇതുപോലെ ചെയ്യില്ലെന്ന് ആരാധകര്‍; ചിത്രങ്ങളും വീഡിയോയും വൈറല്‍

നടന്‍ ചിമ്പുവിനൊപ്പം അഭിനയിച്ചവര്‍ക്ക് പരാതികള്‍ പറയാനേ സമയമുണ്ടായിരുന്നുള്ളൂ. ഷൂട്ടിങിന് വൈകിയെത്തുന്നതും നിബന്ധനകളും കാരണം നിരവധിപ്പേര്‍ നടനെതിരെ പരാതി നല്‍കിയിട്ടുണ്ട്. സമീപകാലത്ത് ‘അഅഅ’ എന്ന ചിത്രത്തിലെ നടന്റെ മോശം പ്രകടനം കാരണം നഷ്ടം നേരിടേണ്ടി വന്ന നിര്‍മ്മാതാവ് ചിമ്പുവിനെതിരെ തിരിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ താരത്തിന് അവസരങ്ങള്‍ കുറഞ്ഞുവരുന്നുണ്ട്. മണിരത്‌നം ഒരുക്കുന്ന ചെക്ക സിവന്ത വാനം എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചുവരുന്നത്.

സാമൂഹ്യപ്രശ്‌നങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ താരം നടത്താറുണ്ട്. കാവേരി പ്രശ്‌നത്തില്‍ നടന്‍ മന്‍സൂര്‍ അലിഖാനെ അറസ്റ്റ് ചെയ്ത് പുറത്തുവിടാതായപ്പോള്‍ ആദ്യം പ്രതികരിച്ചത് ചിമ്പുവായിരുന്നു. ആരാധകരുടെ ദു:ഖങ്ങളിലും താരം പങ്കുചേരാറുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ നടനെ തെരുവോരത്തെ മതിലുകളില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതായി ആരാധകര്‍ കണ്ടു.

മതന്‍ എന്ന യുവാവിന്റെ മരണത്തില്‍ ആദരാഞ്ജലി പോസ്റ്ററുകള്‍ ഒട്ടിക്കുകയായിരുന്നു അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍. അതുവഴി കാറില്‍പോയ ചിമ്പു ഈ കാര്യം കണ്ടതോടെ വണ്ടി നിര്‍ത്തി. സുഹൃത്തുക്കള്‍ക്കൊപ്പം മതന്റെ പോസ്റ്റര്‍ ചിമ്പുവും മതിലില്‍ പതിച്ചു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

Leave a Reply

Your email address will not be published. Required fields are marked *